GeneralMollywoodNEWS

മമ്മൂട്ടിയുടെ ശബ്ദത്തില്‍ പ്രമുഖ നടന്‍റെ തട്ടിപ്പ് ഇങ്ങനെ!

മമ്മൂട്ടിയുടെ ശബ്ദത്തില്‍ പ്രമുഖ നടന്റെ തട്ടിപ്പ്. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഹോട്ടലിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ബെല്ലാരി രാജയ്ക്ക് ഡയലോഗ് എഴുതി നല്‍കി സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടിയുടെ ദാദസാഹിബിലെ ഫിഗറുമായി സ്റ്റേജ് ഷോകളില്‍ നിറഞ്ഞു നിന്ന സുരാജ് വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത താരമായത്. ആദ്യ കാലത്ത് മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചാണ് താന്‍ തന്റെ പട്ടിണി മാറ്റിയതെന്ന് സുരാജ് പറയുന്നു. ഒരിക്കല്‍ മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ച് ഒരു ഹോട്ടലില്‍ വിളിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും താരം പറയുന്നു.

 
ആ കഥ ഇങ്ങനെ

തിരുവനന്തപുരം ഈസ്റ്റ്‌ ഫോര്‍ട്ടില്‍ രുചികരമായ മട്ടന്‍ കറി കിട്ടുന്ന ഒരു ഹോട്ടലുണ്ട്, ഇവിടെയാണ് സുരാജ് മമ്മൂട്ടിയുടെ ശബ്ദത്തില്‍ വിളിച്ച് മട്ടന്‍ കറി ഓര്‍ഡര്‍ ചെയ്തത്. ഒരു കഷ്ണം എല്ലില്ലാതെ ഹോട്ടല്‍ മുതലാളി മമ്മൂട്ടിയുടെ പേരില്‍ വിളിച്ച വ്യാജ നടന് കാര്യമറിയാതെ മട്ടന്‍ കറി പാഴ്സല്‍ എത്തിക്കുകയും ചെയ്തു. ഇത് രണ്ടു മൂന്നു തവണ സുരാജ് ആവര്‍ത്തിച്ചെങ്കിലും പിന്നീടു സുരാജ് പിടിക്കപ്പെടുകയും ചെയ്തു. ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു സുരാജ് ഈ രസകരമായ സംഭവം പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button