Latest NewsMollywood

പ്രണയലേഖനം വാങ്ങുമ്പോഴുള്ള പ്രിയയുടെ മുഖഭാവം കണ്ട് ആരാധകർ ഞെട്ടി; വീഡിയോ കാണാം

ഒരു മുഖഭാവം കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയ പ്രകാശ് വാര്യർ . 18 വയസുള്ള നടി ചുരുങ്ങിയ കാലം കൊണ്ട് ഇൻസ്റ്റാഗ്രാം, ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങൾകൊണ്ട് നിരവധി ആരാധകരെയാണ് നേടിയെടുത്തത്.

പ്രിയയുടെയും സഹതാരം റോഷന്റേയും ഒരു അഡാർ ലവ് എന്ന പുതിയ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറസ് പോലെ പടർന്നിരിക്കുകയാണ്. റോഷനും പ്രിയയും ഒരു കൊച്ചുകുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. റോഷൻ കുട്ടിയുടെ കയ്യിൽ പ്രണയലേഖനം കൊടുത്തയക്കുന്നു.അത് വാങ്ങി വായിക്കുന്ന പ്രിയയുടെ മുഖഭാവമാണ് ആരാധകരെ വീണ്ടും അമ്പരപ്പിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ‘ഒരു അഡാർ ലവ്’. പ്രിയാ പ്രകാശ് വാര്യർ, സിയാദ് ഷാജഹാൻ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷെരീഫ് എന്നിവവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം 2018 ജൂൺ 14 ന് തിയേറ്ററുകളിലെത്തും.

 

shortlink

Related Articles

Post Your Comments


Back to top button