സിനിമകളില്‍ വേഷമിട്ടു കഴിഞ്ഞ മുത്തുമണിയ്ക്ക് ഇതുവരെയും അഭിനയ പ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടി നായകനായ അങ്കിള്‍ എന്ന സിനിമയില്‍ മുത്തുമണിക്ക് മികച്ച ഒരു വേഷമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോയ് മാത്യൂ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍ മുത്തുമണിയുടെ പ്രകടനം വളരെ മികച്ചതായിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്.
മുത്തുമണിയില്‍ നിന്ന് ഇങ്ങനെയൊരു അഭിനയ പ്രകടനം ഇതാദ്യമാണ്. അങ്കിള്‍ എന്ന സിനിമയിലെ മുത്തുമണിയുടെ അമ്മ വേഷം നിരൂപക ശ്രദ്ധയും നേടുന്നുണ്ട്. ചിത്രത്തിന്റെ രചയിതാവായ ജോയ് മാത്യൂവാണ് മുത്തുമണിയുടെ ഭര്‍ത്താവിന്റെ റോളില്‍. ഏപ്രില്‍ 27-നു പ്രദര്‍ശനത്തിനെത്തിയ ആങ്കിളില്‍ കൃഷ്ണകുമാര്‍ എന്ന കേന്ദ്രകഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
Post Your Comments