മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയ കാലത്ത് വില്ലന്‍, സഹനടന്‍, അതിഥിതാരം എന്നീ വേഷങ്ങളില്‍ മടികൂടാതെ എത്തിയിരുന്നു. മുകേഷ് നായകനായ ഒരു ചിത്രത്തില്‍ താന്‍ സഹനടനായി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം മമ്മൂട്ടി പങ്കുവച്ചു.
ഏഷ്യനെറ്റ് കോമഡി അവാര്‍ഡ് വേളയിലാണു മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ബലൂണ്‍ എന്ന സിനിമയിലാണ് ഇരുവരും അഭിനയിച്ചത്. സംവിധായകന് രവി ഗുപ്തന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ബലൂണ്‍.
മുകേഷ് നായകനായ ബലൂണ്‍ പുറത്തിറങ്ങിയത് 1982 ജനുവരി 8നായിരുന്നു. ചിത്രത്തില്‍ സായ്കുമാറിന്റെ സഹോദരി ശോഭ മോഹനായിരുന്നു നായിക.
Post Your Comments