മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി പ്രിയദര്‍ശന്‍

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിനും മുപ് തന്നെ കുഞ്ഞാലി മരയ്ക്കാരുടെ പേരില്‍ ഒരു താര യുദ്ധം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. സന്തോഷ്‌ ശിവന്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം വെള്ളിത്തിരയില്‍ കൊണ്ട് വരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.  മോഹന്‍ലാലിന്റെ ചിത്രം നൂറു കോടി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ വീണ്ടും മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ എത്തില്ലേ എന്നായി സംശയം.

സന്തോഷ് ശിവന്റെ സിനിമയെക്കുറിച്ച്‌ ചോദിച്ചവരോട് പ്രഖ്യാപനത്തിനിടെ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘സന്തോഷ് ശിവനുമായി സിനിമയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് കുഞ്ഞാലി മരയ്ക്കാര്‍ എന്ന പ്രോജക്‌ട് തന്റെ മുന്നിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത് അതു കൊണ്ടു തന്നെ ചിത്രവുമായി മുന്നോട്ടു പോയി. കുഞ്ഞാലി നാലു പേരില്ലേ ഓരോരുത്തര്‍ക്കും ഒരോരുത്തരുടെ കഥയും സിനിമയാക്കാമല്ലോ. ഇതു ചരിത്രമാണ് ആര്‍ക്കു വേണമെങ്കിലും കഥ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ചിത്രം എടുക്കട്ടെ’

എന്നാല്‍ മമ്മൂട്ടിയെ വെച്ചുള്ള സന്തോഷ് ശിവന്‍ ചിത്രം ഒഴിവാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സന്തോഷ്‌ ശിവന്റെ സമയക്കുറവും ബജറ്റിലെ പ്രശ്‌നവുമാണ് ചിത്രം വൈകാന്‍ കാരണമെന്നാണ് സൂചന.

Share
Leave a Comment