കുഞ്ഞാലി മരയ്ക്കരായി ആദ്യം ആരാണ് സ്ക്രീനിലെത്തുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നൂറു കോടി ബജറ്റില്‍ കുഞ്ഞാലി മരയ്ക്കാരുടെ ചരിത്ര കഥ പ്രിയദര്ശന് സിനിമയാക്കുന്നുവെന്നു കഴിഞ ദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രിയദര്ശന് മോഹന്‍ലാലിനെയാണ് കുഞ്ഞാലി മരയ്ക്കരാകാന് തെരെഞ്ഞെടുത്തിരിക്കുന്നത്, നേരെത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചെങ്കിലും ചിത്രത്തെക്കുറിച്ച് ആധികാരികമായ റിപ്പോര്‍ട്ട് ഒന്നും പുറത്തു വന്നിരുന്നില്ല. ഈ വര്‍ഷം തന്റെ ലിസ്റ്റില്‍ അങ്ങേയൊരു പ്രോജക്റ്റ് ഇല്ലെന്നും സന്തോഷ് ശിവന് വ്യക്തമാക്കിയിരുന്നു, ഇതിനു പിന്നാലെയായിരുന്നു പ്രിയര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരില്‍ സിനിമ ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചത്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നുവെന്നും പ്രിയന് അറിയിച്ചു. ഇപ്പോഴിതാ സന്തോഷ് ശിവന് മമ്മൂട്ടി ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് ചിത്രത്തിന്റെ സംവിധായകന് ഷാജി നടേശന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Post Your Comments