തിരുവനന്തപുരം ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നുവെന്ന് റസൂല്‍ പൂക്കുട്ടി. പക്ഷെ ഇന്ന് പോയാല്‍ എന്താണ് സംഭവിക്കുക എന്ന ആശങ്കയും റസൂല്‍ പൂക്കുട്ടി പങ്കുവെയ്ക്കുന്നു.
തന്റെ സുഹൃത്ത് രാമന് താമസിച്ചിരുന്നത്, പത്മനാഭസ്വാമി ക്ഷ്രേത്രത്തിന്റെ തൊട്ടടുത്തായിരുന്നുവെന്നും, ഒരു ബ്രാഹ്മണന് ആയ രാമന് ടാഗോര്‍ തീയറ്ററിന്റെ മുന്‍പിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി തനിക്കു പൊറോട്ടയും ബീഫും വാങ്ങി തരുമെന്നും റസൂല്‍പൂക്കുട്ടി ഓര്‍ത്തെടുക്കുന്നു. ഇന്ന് ബീഫിന്റെ പേരില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നും. അതിലൊന്നും യാതൊരു കാര്യവുമില്ലെന്നും പൂക്കൂട്ടി വ്യക്തമാക്കുന്നു.
Post Your Comments