വിവാഹം, പഠനം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് സിനിമ ഉപേക്ഷിക്കുന്ന ചില നടിമാര്‍ ഉണ്ട്. കരിയറില്‍ ചില തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ നിന്നും ചില നടന്മാരും പിന്മാറാറുണ്ട്. അങ്ങനെ ചെറിയ ഒരു ഇടവേളയെടുത്തിരിക്കുകയാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളഎടുത്ത നടി ഐശ്വര്യ തിരിച്ചെത്തുകയാണ്. ഇതിനു പിന്നാലെ സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് അഭിഷേകും. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയന്‍ എന്ന സിനിമയിലൂടെയാണ് അഭിഷേകിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്കിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്.
സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭാര്യ ഐശ്വര്യ റായ് പിന്തുണയ്‍ക്കുകയായിരുന്നുവെന്ന് അഭിഷേക് ബച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”അഭിനയം മതിയാക്കുന്നുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. ഞാന്‍ ചെയ്‍തുകൊണ്ടിരിക്കുന്ന തരത്തിലുള്ള സിനിമകളില്‍ നിന്ന് ഒരു മാറ്റം വേണം എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു നല്ല സിനിമ ലഭിക്കാന്‍ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഞാന്‍ ഇടവേളയെടുക്കുകയാണെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. അവര്‍ പിന്തുണയ്‍ക്കുകയായിരുന്നു. പക്ഷേ അച്ഛനും അമ്മയ്‍ക്കും (അമിതാ ബച്ചനും ജയ ബച്ചനും) കുറച്ച് ആശങ്കകളുണ്ടായിരുന്നു. ഒരു വര്‍ഷം പോയി. ഇവന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നൊക്കെ. അത് മാതാപിതാക്കള്‍ക്ക് സാധാരണയായി ഉണ്ടാകുന്ന ആശങ്കകളാണ്. പക്ഷേ ഭാര്യയ്‍ക്ക് അതില്‍ ആശങ്കയുണ്ടായിരുന്നില്ല. ഞാന്‍ കുടുംബവുമായി എല്ലാം ചര്‍ച്ച ചെയ്യുമായിരുന്നു. അവര്‍ക്ക് അത് അറിയാമായിരുന്നു.” ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് നല്ലതായിരുന്നുവെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments