ദൂരദര്‍ശനിലെ ടെലിവിഷന്‍ സീരിയലിലൂടെ കടന്നു വന്ന അഭിനേത്രിയാണ് ആശാ ശരത്, വിവാഹ ശേഷം സീരിയല്‍ രംഗം വിട്ട ആശാ രണ്ടാം വരവില്‍ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് സിനിമയിലൂടെയാണ് തിരിച്ചെത്തിയത്, മികച്ച ഒരു നര്‍ത്തകി കൂടിയായ ആശ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു ഡാന്‍സ് സ്കൂളും നടത്തുന്നുണ്ട്.
ജീവിതത്തില്‍ പറ്റാത്ത സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ സ്നേഹത്തോടെ നോ പറയാറുണ്ടെന്നും ആരെയും പ്രകോപിക്കുന്ന തരത്തില്‍ ഒരു സിനിമയില്‍ നിന്നും ഒഴിവാകാറില്ലെന്നും താരം പറയുന്നു. പക്ഷെ സ്ത്രീകള്‍ സംസാരിക്കേണ്ടിടത്ത് ശക്തമായ മറുപടിയോടെ പ്രതികരിക്കണമെന്നും ആശ വ്യക്തമാക്കുന്നു. മുന്‍പൊരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവതാരക ക്യൂ തെറ്റിച്ച് മുന്‍പിലേക്ക് കയറിയെന്നും അതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ വളറീ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു, അത്തരമൊരു സന്ദര്‍ഭത്തില്‍ സത്യത്തിന്റെ കൂടെയാണ് താന്‍ നിന്നതെന്നും അത് കൊണ്ടാണ് രഞ്ജിനിക്ക് വേണ്ടി വാദിച്ചതെന്നും ആശ പറയുന്നു. രഞ്ജിനി ക്യൂ തെറ്റിച്ചിട്ടില്ല, അവിടെ ഞാനും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതിനെതിരെ ശക്തമായി പ്രതികരിച്ചത്. രഞ്ജിനി ആയതു കൊണ്ടല്ല എന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്, അത്തരമൊരു സന്ദര്‍ഭത്തില്‍ ഏതൊരു സ്ത്രീയായാലും താന്‍ പ്രതികരിക്കുമെന്ന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ആശ ശരത് വ്യക്തമാക്കി.
Post Your Comments