
ചില പ്രണയ വിവാഹങ്ങള്‍ പരാജയമാകുന്നത് നമ്മള് കാണുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് നടന് ബാലയുടെയും ഗായിക അമൃതയുടെയും ജീവിതം.റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ മനംകവര്‍ന്ന പിന്നണി ഗായിക അമൃത സുരേഷ് തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ച. പാട്ട് സ്വപ്നം കണ്ടാണ് താന്‍ വളര്്ന്നതെന്നും എന്നാല്‍ പിന്നീട് പഠിപ്പും പാട്ടും ഉപേക്ഷിച്ച് താനെടുത്ത തീരുമാനം തെറ്റിപ്പോയെന്നും പറഞ്ഞ അമൃത സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങളെ ക്കുറിച്ചും തുറന്നു പറഞ്ഞു.
‘കുറച്ചു നാള് മുന്‍പ് ഞാനും മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന് കമന്റിട്ടവരുണ്ട്. ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്തവരുണ്ട്.’ അമൃത പറഞ്ഞു. മാതാ അമൃതാനന്ദമയിയിലുള്ള വിശ്വാസമാണ് തന്നെ തുണച്ചതെന്നും തനിക്ക് സംഭവിച്ചതിന് ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ പറഞ്ഞു.
മാത്രമല്ല, വീട്ടിലെല്ലാവരെയും എതിര്‍ത്തുകൊണ്ട് താനെടുത്ത തീരുമാനം വളരെയധികം തെറ്റായിപ്പോയെന്നും, പ്രണയം മൂലം എല്ലാം വിശ്വസിച്ചതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും അമൃത പറയുന്നു. അക്കാലത്ത് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനെന്നും അമൃത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ഘട്ടത്തിലൂടെ കടന്നു പോയതിനാലാണ് താന്‍ കരുത്തയായതെന്നും തന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള കരുത്ത് ലഭിച്ചത് അങ്ങനെയാണെന്നും അമൃത വ്യക്തമാക്കുന്നു.എന്നാല്‍ തനിക്ക് ഇപ്പോള്‍’സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പരാതിയോ പ്രശ്നമോ ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments