
അമ്മയാകുക എന്നത് മഹത്തരമാണ്. അതിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവര്‍ നിരവധി. ബോളിവുഡിലെ താര സുന്ദരി കാശ്മീര ഷായ്ക്കും അമ്മയാകാന്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. വിവാഹിതരായി 10 വർഷത്തിലധികം കാലം കഴിഞ്ഞപ്പോഴാണ് തനിക്ക് ആ ഭാഗ്യമുണ്ടയതെന്നു കാഷ്മീര പറയുന്നു.
”പല പ്രാവശ്യമാണ് തന്റെ ഗര്‍ഭം അലസിയത്. കുഞ്ഞാല്‍ ലഭിക്കില്ലെന്ന് വരെ ഞങ്ങള്‍ ചിന്തിച്ചു. മാനസികമായ ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും അതിലൂടെ ആരോഗ്യം നഷ്ടമാകുകയും ചെയ്തു. മൂന്നു വര്‍ഷക്കാലം കുഞ്ഞുങ്ങള്‍ക്കായി ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. പതിനാലിലധികം തവണ ഗര്‍ഭം അലസിയത്.
കുഞ്ഞുങ്ങള്‍ എപ്പോഴും ഒരു അനുഗ്രഹമാണ്. ഞങ്ങള്‍ക്ക് അവരെ ലഭിച്ചത് പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍.. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വൈകിപ്പോയിരുന്നു, ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതുമുതല്‍ അമ്മയാകുന്നത് വരെയുള്ള പലതും… സ്ത്രീകളുടെ ജൈവ വ്യവസ്ഥയ്ക്ക് പ്രായമാകുമ്പോൾ സഹായം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രായം കടന്നു പോകുന്നത് സ്വാഭാവികമായും ഗർഭം ധരിക്കാനുള്ള സാഹചര്യം പ്രയാസകരമാകും. എന്നാൽ അത്തരം ഒരു ഘട്ടത്തിലൂടെ കടന്നുവെങ്കിലും അവസാനം, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതായി അവര്‍ എത്തി”
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിലാണ് നടി തന്റെ മനസ്സ് തുറന്നത്.
Post Your Comments