പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മാസ് ഡയലോഗിലൂടെ മലയാള സിനിമയില്‍ അടയാളപ്പെട്ട തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. ഇപ്പോള്‍ മലയാള സിനിമയില്‍ അച്ഛന് വേഷത്തില്‍ തിളങ്ങുകയാണ് രണ്‍ജി പണിക്കര്‍. ലേലം 2 എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് താരമിപ്പോള്‍. എന്നാല്‍ നീണ്ട നാലു വര്‍ഷക്കാലം മലയാള സിനിമയില്‍ നിന്നും താന്‍ നടുകടത്തപ്പെട്ടുവെന്നു രണ്‍ജി പണിക്കര്‍ പറയുന്നു. ഒരു മാധ്യമത്തിനു മുമ്പ് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറയുന്നത്.
”തുടർച്ചയായ വിജയങ്ങൾ നൽകിയ അഹങ്കാരവും ആത്മവിശ്വാസവും ദുബായ് സിനിമ എഴുതുമ്പോഴും ഉണ്ടായിരുന്നു. പക്ഷേ, ദുബായും പ്രജയും പ്രതീക്ഷിച്ച വിജയം നൽകാതെ വന്നതോടെ സിനിമാ ജീവിതം തന്നെ പ്രതിസന്ധിയിലായി. ഇത്രയും വിജയ സിനിമകൾ എഴുതിയിട്ടും ആ പരാജയങ്ങളുടെ പേരിൽ നാലു വർഷത്തോളം ഞാൻ സിനിമയിൽ നിന്നു നാടു കടത്തപ്പെട്ടു. വീട്ടിൽ വെറുതെ ഇരുന്നു. ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലൂടെ മടങ്ങിവരവിനു ശ്രമിച്ചപ്പോൾ അതിന്റെ വിതരണം ഏറ്റെടുക്കാന്‍ പോലും ആളുണ്ടായില്ല”- രണ്‍ജി പണിക്കര്‍ പറയുന്നു.
മലയാള സിനിമയിലേക്കുള്ള രണ്ടാംവരവിനു മുന്‍പായി നന്ദിനി അത് വെളിപ്പെടുത്തുന്നു!
Post Your Comments