അന്യഭാഷാക്കാരിയായിരുന്നിട്ടും മലയാളികളുടെ സ്വന്തം താരമായി മാറിയ നായികയാണ് മേഘ്‌നാ രാജ്. അടുത്തിടെ താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത എത്തിയിരുന്നു. ഇപ്പോഴിതാ മേഘ്‌നയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയമാണ് ഇവരുടെ വിവാഹത്തോടെ സഫലമാകുന്നത്. മെയ് 2നാണ് ഇവരുടെ വിവാഹം. താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബര്‍ 22ന് നടന്നു.
വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌നയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മെമ്മറീസ്, ബ്യുട്ടിഫുൾ , മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങി നിരവധി ചിത്രങ്ങൾ മേഘ്‌ന മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments