Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralMollywoodNEWSWOODs

രണ്ടാം വരവിലും നടി മോഹിനി പരാജയപ്പെടാന്‍ കാരണം!!

വിവാഹം, കുടുംബം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്നും പല നടിമാരും അകലുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അല്ലെങ്കില്‍ വിവാഹ മോചന ശേഷമോ ഇവരില്‍ പലരും സിനിമയിലേയ്ക്ക് തിരികെ എത്താറുമുണ്ട്. അങ്ങനെ രണ്ടാം വരവിലും വിജയം നേടാനാകാതെ പോയ ഒരു നടിയാണ് മോഹിനി. മിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച മോഹിനി എം. ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പരിണയം’ എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാളത്തിലേയ്ക്ക് എത്തിയത്. ഗസല്‍,സൈന്യം,നാടോടി, കാണാക്കിനാവ്, പഞ്ചാബി ഹൗസ്,മായപ്പൊന്മാന്‍, മറവത്തൂര്‍ കനവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് മോഹിനി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. അന്ന് താരത്തിനു ഇരുപത്തി രണ്ടു വയസ്സ്. സിനിമയില്‍ തിരിച്ചുവരുമെന്ന് മോഹിനി അന്നേ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് മോഹിനി പിന്നെയും സിനിമയിലേക്ക് തിരിച്ചു വന്നു. രണ്ടാം വരവില്‍ ‘വേഷം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി വേഷമിട്ടുകൊണ്ട് ഗംഭീരമായ തുടക്കം കുറിയ്ക്കാന്‍ മോഹിനിയ്ക്കായി. ഇന്നത്തെ ചിന്താവിഷയം, അമ്മത്തൊട്ടില്‍, ചാക്കോരണ്ടാമന്‍, കളക്ടര്‍ തുടങ്ങി മലയാള ചിത്രങ്ങളിലും തമിഴില്‍ പത്തോളം സിനിമകളിലും മോഹിനി വീണ്ടും അഭിനയിച്ചു.എന്നാല്‍ വീണ്ടും അവര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷയായി.

കുറച്ചു കാലം മോഹിനിയെക്കുറിച്ച് വാര്‍ത്തകള്‍ ഒന്നുമില്ലാതിരുന്നു. എന്നാല്‍ 2013ല്‍ മോഹിനി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്റ്റീനയെന്ന പേര് സ്വീകരിച്ചതായും സുവിശേഷവുമായി വേദികളില്‍ സജീവമായതായും തെളിവുകള്‍ അടക്കം വാര്‍ത്തകള്‍ വന്നു. യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും മോഹിനി എന്ന ക്രിസ്റ്റീനയുടെ സുവിശേഷങ്ങള്‍ കണ്ടു ആരാധകര്‍ അമ്പരന്നു. പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ വൈറലായി മാറുകയും ചെയ്തു. നടിയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായും പറയപ്പെടുന്നു. ആ സമയത്ത് വീട്ടിലെ ജോലിക്കാരി മോഹിനിക്ക് ബൈബിള്‍ വായിക്കാന്‍ നല്‍കിയതായും തുടര്‍ന്നുള്ള ബൈബിള്‍ വായനയിലൂടെ വിഷാദരോഗത്തില്‍ നിന്നും മോചനം ലഭിച്ചതായും മോഹിനി പറയുകയുണ്ടായി.

കൈനിറയെ സമ്പാദ്യം ഉണ്ടായിട്ടും അനുയോജ്യനായ ഒരാളെ വിവാഹം കഴിച്ചിട്ടും അയാളെ ഉള്‍ക്കൊള്ളാനോ ജീവിതത്തില്‍ സുഖമോ സംതൃപ്തിയോ കണ്ടെത്താനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും മോഹിനി പറഞ്ഞു. അത് തന്റെ കുഴപ്പമല്ലെന്നും ഏതോ പിശാചിന്റെ കളിയാണെന്നും ക്രിസ്തുമതം സ്വീകരിച്ച് ഭക്തി മാര്‍ഗ്ഗത്തില്‍ വന്നതോടെ അത് മാറിയതായും നടി പ്രഭാഷണങ്ങളില്‍ അടക്കം പറയുകയും ചെയ്തു. ഭര്‍ത്താവായ ഭരതില്‍ നിന്നും വിവാഹമോചനം നേടിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ചുകൊണ്ട് നടി തന്നെ രംഗത്തെത്തി. എന്നാല്‍ പിന്നീട് നടി പൂര്‍ണ്ണമായും ഭക്തി മാര്‍ഗ്ഗത്തില്‍ തിരിഞ്ഞതായും വിവാഹമോചിതയായതായും സ്ഥിരീകരിച്ചുകൊണ്ട് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു.

mohini

 

shortlink

Related Articles

Post Your Comments


Back to top button