Film ArticlesIndian CinemaLatest NewsMollywoodWOODs

അവസരങ്ങള്‍ക്ക് കിടപ്പറ; സിനിമയില്‍ നിന്നും അല്ലാതെയും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നടിമാരുടെ വെളിപ്പെടുത്തല്‍

സിനിമയിലെ പ്രമുഖ താരങ്ങള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു നിരവധി വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ശ്രീ റഡ്ഡി തെളിവ് സഹിതം ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല മലയാള സിനിമയിലെ ചില നടിമാരും ഈ പ്രശ്നം തുറന്നു പറയുകയുണ്ടായി.

പത്മപ്രിയ

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പത്മപ്രിയ. സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച ഈ നടി തന്റെ ഡ്രൈവറില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായി എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടായില്ല എന്നും നടി ആരോപിച്ചു. സിനിമാ സെറ്റില്‍ നിന്നും അനുവദിച്ച വാഹനത്തിന്റെ ഡ്രൈവറില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ഇക്കാര്യം സംവിധായകനോട് പറഞ്ഞപ്പോള്‍, തനിക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിന് പകരം മൗനം പാലിക്കാനായിരുന്നു സംവിധായകന്‍ നിര്‍ദ്ദേശിച്ചതെന്നും പദ്മപ്രിയ പറഞ്ഞു.

ചാര്‍മിള

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ചാര്‍മിള. എന്നാല്‍ സിനിമയിലേയ്ക്കുള്ള തിരിച്ചു വരവില്‍ തനിക്ക് മലയാള സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ചിലം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. ”തമിഴ് സിനിമാ ലോകത്ത് തനിക്കൊരു അമ്മയ്ക്ക് ലഭിയ്ക്കുന്ന സ്‌നേഹവും ബഹുമാനവും ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. ചെറുപ്പക്കാരായ മൂന്ന് പയ്യന്മാര്‍ സിനിമയുടെ കഥ പറഞ്ഞ് തന്നെ കോഴിക്കോട് വിളിച്ചു വരുത്തി കൂടെ കിടക്കാന്‍ ഭീഷണിപ്പെടുത്തി” -ചാര്‍മിള പറഞ്ഞു.

ധനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ ചാര്‍മിള തമിഴിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു. ചില സ്വകാര്യ പ്രശ്നങ്ങള്‍ കാരണം സിനിമ ഉപേക്ഷിച്ച നടി സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

കാതല്‍ സന്ധ്യ

ആലീസ് ഇന്‍ വണ്ടര്‍ ലാന്റ്, സൈക്കിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ നടി കാതല്‍ സന്ധ്യയും തനിക്ക് നേരെ നടന്ന ലൈംഗിക പീടനത്തെക്കുരിച്ചു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചെന്നൈയില്‍ ഒരു പരിപാടായില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് സന്ധ്യ തുറന്നു പറഞ്ഞത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ചായിരുന്നു ആ സംഭവം. അതിനാല്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല എന്ന് കാതല്‍ സന്ധ്യ കൂട്ടിച്ചേര്‍ത്തു

ലക്ഷ്മി രാമകൃഷ്ണന്‍

ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്റെ അമ്മയായി എത്തിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ഒരു മലയാളം സംവിധായകനില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നു താരം വെളിപ്പെടുത്തിയിരുന്നു. ”മോണിറ്ററില്‍ അഭിനയിച്ച രംഗങ്ങള്‍ കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ സംവിധായകന്‍ തോളില്‍ കൈയ്യിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഞാന്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഇഷ്ടമല്ലേ എന്ന് ചോദിച്ചു. ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ആ ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് കഷ്ടപ്പാടായിരുന്നു. വെറുതേ ഒന്ന് നടക്കുന്ന രംഗം പോലും 25 പ്രാവശ്യം ടേക്ക് പോയി.” നടി പറയുന്നു.

പാര്‍വതി

മലയാളത്തിലെ ചില പ്രമുഖ സംവിധായകര്‍ കൂടെ കിടക്കാന്‍ വിളിച്ചിട്ടുണ്ടെന്ന് നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടയിലാണ് താരം ഇത് തുറന്നു പറഞ്ഞത്. മലയാളത്തിലാണ് ഈ ദുരനുഭവം ഉണ്ടായത്. മറ്റൊരു ഇന്റസ്ട്രിയിലും ഉണ്ടായിട്ടില്ല എന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു. അത് അവരുടെ അവകാശം പോലെയാണ് ചോദിയ്ക്കുന്നത്. നമ്മുടെ മാന്യമായ സ്വഭാവത്തിലൂടെ അവരെ ഒതുക്കി നിര്‍ത്തുകയാണ് അവിടെ വേണ്ടതെന്നും പാര്‍വ്വതി പറയുന്നു

ടിസ്‌ക ചോപ്ര

മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തിയ നടിയാണ് ടിസ്‌ക ചോപ്ര. ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഹോട്ടല്‍ മുറിയില്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും വളരെ മാന്യമായി ആ സംവിധായകനെ ഒഴിവാക്കിയെന്നും നടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button