വെള്ളിത്തിരയിലെ താരങ്ങള്‍ മിക്കവരും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കെ ഇതില്‍ നിന്നെല്ലാം മാറി നിന്ന താരം കിടില് ഇന്‍ട്രോയുമായി എത്തുകയാണ് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും. മറ്റാരുമല്ല സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. വണക്കം എന്ന തലക്കെട്ടോടെ തുടങ്ങിയ ഫേസ്ബുക്ക് പേജ് ആദ്യദിനം ലക്ഷകണക്കിനു പേരാണ് കണ്ടത്. ഒന്നര ലക്ഷം ലൈക്കുകളാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്. ദിവസം ചെല്ലും തോറും മികച്ച പ്രതികരണമാണ് പേജിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍ സ്റ്റാറിന്റെ ഹിറ്റ് ചിത്രമായ കബാലിയുടെ ചിത്രം പങ്കു വയ്ച്ചാണ് ഇന്റാഗ്രാമിലെ അക്കൗണ്ട് തുറന്നത്. ചിത്രത്തിനു ആയിരക്കണക്കിനു ലൈക്കുകളാണ് പങ്കുവയ്ച്ച് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. വരും ദിവസങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments