സിനിമയില്‍ വൈകാരിക സീനുകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ അത്രയും വൈകാരികമായ സീനുകളില്‍ അഭിനയിക്കാന്‍ തയ്യാറാകില്ല. അത്തരം ഒരു സംഭവമാണ് കുറച്ച് നാളുകളായി ബോളിവുഡിലെ ചര്‍ച്ച. നായകന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ഉള്ള ഒരു സീനിന്റെ പേരില്‍ സീരിയലില്‍ നിന്നും നടി പിന്മാറിയതും അതിനു പിന്നില്‍ യുവ നടിയുടെ അമ്മയാണെന്നും വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിവാദത്തില്‍ മറുപടിയുമായി നടി ജന്നത്ത്. ഒരു മുതിര്‍ന്ന നടി ചെയ്താല്‍ വിവാദമാകില്ല. എന്നാല്‍ എന്റെ പ്രായം 16 ആണ്. 25 കാരിയെ പോലെ ചെയ്യാന്‍ ആകില്ല.
”കൈയ്യിലോ നെറ്റിയിലോ ചുംബിക്കാം, എന്നാല്‍ എന്നോട് പറഞ്ഞത് അങ്ങനെ ചെയ്യാനല്ല. ചുണ്ടില്‍ ചുംബിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് അത് സാധിക്കില്ലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാന്‍ അങ്ങനെ ചെയ്താല്‍ അതൊരു തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കും. എല്ലാത്തിനും അതിന്റേതായ പ്രായമുണ്ട്. സാധാരണ താരങ്ങളുടെ മാതാപിതാക്കള്‍ സംവിധായകനോ നിര്‍മാതാവിനോ എതിരെ സംസാരിക്കാറില്ല. എന്റെ കാര്യത്തില്‍ അമ്മ എടുത്ത തീരുമാനത്തില്‍ അഭിമാനം തോന്നുന്നു. മാത്രമല്ല ഇങ്ങനെയൊരു രംഗം വന്നതുകൊണ്ടല്ല ഇത് പറയുന്നത്. ഈ സീരിയില്‍ ആരംഭിക്കുമ്പോഴേ പറഞ്ഞിരുന്നു പ്രായത്തിന് അനുസൃതമായ രംഗങ്ങളില്‍ മാത്രമേ അഭിനയിക്കൂവെന്ന്”- താരം പറയുന്നു.
Post Your Comments