
വധുവിനെ കണ്ടെത്താന്‍ തെന്നിന്ത്യന്‍ നടന് ആര്യ നടത്തിയ റിയാലിറ്റി ഷോ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഷോ അവസാനിച്ചിട്ടും വിവാദങ്ങള്‍ തീരുന്നില്ല.
വധുവിനെ കണ്ടെത്താന്‍ നടത്തിയ ഷോയില്‍ വിവാഹം തീരുമാനം ആകാതെയാണ് അവസാനിച്ചത്. ഇതിനെക്കുറിച്ച് സംഗീത പറയുന്നതിങ്ങനെ..” ഈ ഷോയുടെ ആരംഭത്തില്‍ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ആര്യ വളരെ ഗൗരവമായി കണ്ടിരുന്നു. എന്നാൽ അബർനതിയും ശ്വേതയും പുറത്തായത് ആര്യയെ സ്വാധീനിച്ചു, എന്നാല്‍ ആര്യ ഒരാളെയും വിവാഹം ചെയ്യണ്ട എന്നാ തീരുമാനമാണ് അവസാനം സ്വീകരിച്ചത്. അത് ആര്യയും മാനേജ് മെന്റും ആയുള്ള കരാര്‍ കാരണം നിയമ നടപടികള്‍ ഉണ്ടായില്ല”
” ഫൈനലിൽ, ഞങ്ങൾക്കെല്ലാവർക്കും ഒരു വലിയ ഷോക്കായിരുന്നു ആര്യയുടെ ആ തീരുമാനം. അദ്ദേഹത്തിൻറെ ഒരു ഉറ്റസുഹൃത്തായിരുന്നതിനാൽ, ആ തീരുമാനം എന്തുകൊണ്ടാണെന്ന് എനിക്കറിയാം. ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തെ വിമർശിച്ച്, മറ്റു മത്സരാർത്ഥികളെ പുറത്താക്കിയപ്പോൾ അയാൾക്ക് ഇതൊന്നും തോന്നുന്നില്ലെന്ന്. നമുക്ക് പുറത്തുനിന്നും ഒന്നും പറയാനില്ല. നിങ്ങൾ ആ അവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് നിങ്ങൾക്ക് അവന്റെ അവസ്ഥയും സമ്മർദ്ദവും അറിയാന്‍ കഴിയൂ ” സംഗീത കൂട്ടിച്ചേർത്തു.
Post Your Comments