CinemaLatest NewsMollywoodNEWS

അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ ഏഴില്‍ ഒരു ശതമാനം മാത്രമാണ് തങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്: അല്‍ഫോന്‍സ് പുത്രന്‍

അല്‍ഫോന്‍സ് പുത്രന്റെ ഏറ്റവും പുതിയ ചിത്രമാണ് തൊബാമ. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് തൊബാമ. അല്‍ഫോന്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെഹ്‌സിന്‍ കസിം ആണ് സംവിധാനം.

റിലീസിനൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ചിത്രത്തിന്റെ ആകെ ബജറ്റ് അവഞ്ചേഴ്‌സിലെ നായകന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണെന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ്. അവഞ്ചേഴ്‌സും നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്.

പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ടീം തന്നെയാണ് പുതിയ ചിത്രത്തിലും ഒരുമിക്കുന്നത്. വിത്സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതില്‍ അഭിനയിക്കുന്ന Robert Downey Jr പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget. തൊബാമയില്‍ സൂപ്പര്‍ വലൃീല െഇല്ല … പക്ഷെ സാധാരണ ഹീറോസ് ഉണ്ട് … നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങള്‍ക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആള്‍ക്കാര് ഈ സിനിമയില്‍ ഉണ്ട്.
പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത്.

 

shortlink

Related Articles

Post Your Comments


Back to top button