CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മതം മാറ്റത്തെക്കുറിച്ച് നടി പ്രിയാമണി വ്യക്തമാക്കുന്നു

പ്രണയം, വിവാഹം എന്നിവയ്ക്ക് വേണ്ടി മതം മാറിയ നിരവധി താരങ്ങള്‍ സിനിമാ മേഖലയിലുണ്ട്. എന്നാല്‍ വിവാഹത്തോടെ മതം മാറുന്നതിനെക്കുറിച്ച്‌ നടി പ്രിയാമണി പറയുന്നു.

മുസ്ലീം മതത്തില്‍പ്പെട്ടയാളെയാണ് പ്രിയ വിവാഹം കഴിച്ചത്. എന്നാല്‍ മതം മാറി വിവാഹം കഴിച്ചെന്ന് കരുതി ആ മതത്തിലേയ്ക്ക് താനും മാറണമെന്നില്ലെന്ന് താരം പറയുന്നു. അതിനു വേണ്ടിയുള്ളതാണ് സ്‌പെഷല്‍ മാര്യേജ് ആക്‌ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ‘ധ്വജ’യുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിനാണ് പ്രിയ തന്റെ സ്വകാര്യ ജീവിതത്തിലെ ഈ തീരുമാനം വ്യക്തമാക്കിയത്.

‘ഞാന്‍ ജനിച്ചത് ഹിന്ദുവായിട്ടാണ്, മുസ്തഫ മുസ്‌ലിമും. ഞാന്‍ മതപരിവര്‍ത്തനം നടത്തും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അതിന്റെ ആവശ്യമില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് ഉള്ളത്’- പ്രിയാമണി വ്യക്തമാക്കി.

2017ലായിരുന്നു കൂട്ടുകാരനായ മുസ്തഫാ രാജും പ്രിയാ മണിയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button