CinemaGeneralMollywoodNEWS

സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി പുതിയ തീരുമാനം

സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി മന്ത്രി എകെ ബാലന്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. തങ്ങളുടെ റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്ന വാദവുമായി വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന സ്ത്രീകളുടെ സിനിമാ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. വളരെ വേഗം തന്നെ പ്രശ്നങ്ങള്‍ പഠിച്ച് കമ്മിറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ആറുമാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button