CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

”ലൈംഗിക പീഡനം പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കുന്നു”

സിനിമ മനുഷ്യനെ സ്വാധീനിക്കുന്ന ഒന്നാണെന്ന് പലപ്പോഴും പറയാറുണ്ട്. മദ്യപാന സീനുകളില്‍ നിയപ്രകാരം ശിക്ഷാര്‍ഹമെന്ന മുന്നറിയിപ്പ് നല്‍കുന്നത് നമ്മള്‍ കണ്ടിട്ടില്ലേ. ഇപ്പോള്‍ സിനിമാ – സീരിയലുകളില്‍ സ്ത്രീ പീഡന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നറിയിപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് പറഞ്ഞു.

സിനിമകളിലും സീരിയലുകളിലും ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ്. ലൈംഗിക പീഡനം പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കാന്‍ കാരണമാകുന്നു. ഇത് സംബന്ധിച്ച്‌ സെന്‍സര്‍ ബോര്‍ഡിന് പി മോഹനദാസ് നിര്‍ദേശം നല്‍കി. വിഷയം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നു പി മോഹനദാസ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button