ബോളിവുഡിലെ താര റാണി ശ്രീദേവിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകം പൂര്‍ണ്ണമായും മുക്തരായിട്ടില്ല. നടിയുടെ മരണ വാര്‍ത്തയറിഞ്ഞ് എത്തിയവരില്‍ ബോളിവുഡ് നടി ദീപികയും ഉണ്ടായിരുന്നു 2018 ഫെബ്രുവരി 24 ന് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ശ്രീദേവി ഒരു ഹോട്ടൽ മുറിയിലാണ് ശ്രീദേവി അന്തരിച്ചത്.
ദീപിക ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ശ്രീദേവിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. ” ശ്രീദേവിയുമായുള്ള എന്റെ ബന്ധം സിനിമയ്ക്ക് അപ്പുറത്താണ്. അവര്‍ എനിക്ക് അമ്മയെപോലെയായിരുന്നു”. ലവ് ആജ് കലിന് ശേഷം ബോണി കപൂറിൽ നിന്ന് ഒരു കോൾ ലഭിക്കുമെന്നും അതിലൂടെ ശ്രീദേവി തന്നെ അഭിനന്ദിക്കുമായിരുന്നുവെന്നും ആ അഭിമുഖത്തില്‍ ദീപിക കൂട്ടിച്ചേര്‍ത്തു.
Post Your Comments