പുതുമുഖ നടിയുമായി നടന് ഷാലു റഹിം വിവാഹിതനായി എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്.
യുവ നടി ലിജോമോളുമായുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എവിടെനിന്നാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ലയെന്നു നടന് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. കരിയറിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനുശേഷം മാത്രമേ വിവാഹത്തേക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും ഷാലു വ്യക്തമാക്കി. പ്രേമസൂത്രം ലിജോമോളുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ്. ഇതില്‍ താനും അഭിനയിച്ചു എന്ന തരത്തിലാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇത് തികച്ചും തെറ്റാണ്, ഷാലു പറയുന്നു.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഷാലു. ‘മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന് തുടങ്ങിയവയാണ് ലിജോമോളുടെ ചിത്രങ്ങള്‍.
Post Your Comments