CinemaGeneralKollywoodNEWSTollywoodWOODs

സദാചാരക്കാര്‍ തന്നെയാണ് ഈ നടിയെ കുടുംബം കലക്കിയെന്നും മദ്യപാനിയെന്നും വിളിച്ചത്; നടന്റെ വാക്കുകള്‍ വിവാദത്തില്‍

തെലുങ്ക് സിനിമയിലെ താരറാണി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. മഹാനടി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണ് അഭിനയിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവയ്ച്ചതിലൂടെ വിവാദത്തിലായിരിക്കുകയാണ് നടന്‍ വിജയ്‌ ദേവേരാക്കൊണ്ട്. കീര്‍ത്തിയുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ‘എന്തൊരു കൂള്‍ ചിക്ക്. എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം വിജയ് ദേവേരാക്കൊണ്ട് ചെയ്യുന്നുമുണ്ട്. വിജയുടെ പരാമര്‍ശം കീര്‍ത്തിയെ മാത്രമല്ല സാവിത്രിയെയും അപമാനിക്കുന്ന തരത്തിലായി പോയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിജയ്.

‘മാപ്പ് വേണ്ടവര്‍ക്ക് ചെന്നൈ ലീല പാലസില്‍ വരാം. അവിടെ മഹാനദി ഓഡിയോ ലോഞ്ച് നടക്കുന്നുണ്ട്. നിങ്ങളെയെല്ലാവരെയും കാണുമ്പോള്‍ അവര്‍ക്ക് (സാവിത്രി) സന്തോഷമായിരിക്കും. എന്തുകൊണ്ടെന്നാല്‍ വലിയ സദാചാര മൂല്യങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് അവരെ കുടുംബം കലക്കിയെന്നും മദ്യപാനിയെന്നും വിളിച്ചത്’- വിജയ് ട്വീറ്റ് ചെയ്തു.

 

നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രമാണ് മഹാനടി. സമന്ത രുദ്രപ്രഭു, അനുഷ്‌ക ഷെട്ടി, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button