മോഹന്‍ലാല്‍ എവിടേക്ക് പോയാലും അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരും സൂപ്പര്‍ താരത്തിനൊപ്പം സഞ്ചരിക്കും. ഓരോ വിശേഷങ്ങളും അവര്‍ തത്സമയം അറിയും, ഒടിയന്, നീരാളി തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മേയ് രണ്ടാം വാരം മോഹന്‍ലാല്‍ ലണ്ടനിലേക്ക് പറക്കും, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയുടെ ലൊക്കേഷനിലേക്കാണ് മോഹന്‍ലാലിന്റെ അടുത്ത യാത്ര. ഏകദേശം 40 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ ഇതിനായി നല്‍കിയിരിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായകനായി എത്തുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒരു സുപ്രധാന കഥാപാത്രമായി വരുന്നുണ്ട്, മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്, അതിനു ശേഷം ഇരുയ് സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ ആസ്ട്രേലിയയിലേക്ക് പറക്കും അവിടെ നിന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ജൂലൈ മാസത്തോടെ കേരളത്തില്‍ തിരിച്ചെത്തും.
Post Your Comments