CinemaIndian CinemaLatest NewsMollywoodWOODs

മമ്മൂട്ടി ചിത്രം അങ്കിള്‍ വിവാദത്തില്‍; നിലപാട് വ്യക്തമാക്കി ജോയ് മാത്യു

ജോയ് മാത്യു തിരക്കഥ ഒരുക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിന്ന ഈ മമ്മൂട്ടി ചിത്രം ഇപ്പോള്‍ വിവാദത്തിലാണ്. അങ്കിളിന്റെ ട്രെയിലറും ടീസറും മറ്റുകാര്യങ്ങളും വന്നപ്പോള്‍ മുതല്‍ കഥ തങ്ങളുടേതാണെന്ന അവകാശവാദവുമായി മൂന്നു പേരാണ് രംഗത്തുവന്നിരിക്കുന്നതെന്ന് തിരക്കഥകൃത്തും നടനുമായ ജോയ് മാത്യു പറയുന്നു.

joy mathew

പ്രമുഖ ചാനലിനോടാണ് ജോയ് മാത്യു അങ്കിള്‍ വിവാദത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ… ‘അങ്കിളിന്റെ ട്രെയിലറും ടീസറും മറ്റുകാര്യങ്ങളും വന്നപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദമാണ്. ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലര്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. എന്റെ കഥയാണ്. ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന കഥയാണ്, അല്ലെങ്കില്‍ ഞാന്‍ എഴുതാന്‍ പോകുന്ന കഥയാണ് എന്നൊക്കെയാണ് വാദഗതികള്‍. മൂന്ന് വ്യക്തികളാണ് എന്നോട് വന്ന് അവകാശം പറഞ്ഞിരിക്കുന്നത്. അവരോട് ഞാന്‍ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ട്. അവരുടെ കഥയുടെ ക്ലൈമാക്‌സ് എഴുതി ഏതെങ്കിലും പത്രം ഓഫീസില്‍ ഏല്‍പിക്കുക. എന്നിട്ട് അങ്കിള്‍ പുറത്തിറങ്ങുമ്ബോള്‍ അത് അവരുടേതിന് സമാനമാണെങ്കില്‍ ഞാന്‍ അവര്‍ക്ക് ശിഷ്യപ്പെടാം. ഈ പണിയും അവസാനിപ്പിക്കാം. മാത്രമല്ല, സിനിമയില്‍ നിന്ന് എനിക്ക് കിട്ടുന്ന പ്രതിഫലം കൊടുക്കാം. ഇന്നു കൂടെ മാത്രമേ അവസരം കൊടുക്കൂ. കാരണം അങ്കിള്‍ ലാബിലൊക്കെ എത്തിക്കഴിഞ്ഞു. എന്നാല്‍, ഇതിന് ശേഷം അവരാരും ഈ സംസാരവുമായി വന്നിട്ടില്ല.

മമ്മൂട്ടിയുടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറൽ

ഇത് സമീപകാലത്തെ ഒരു ട്രെന്‍ഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെയെങ്കിലും പണമുണ്ടാക്കണം. ഏതെങ്കിലും സിനിമ ഇറങ്ങാന്‍ പോകുമ്ബോള്‍ എന്റെ കഥയാണെന്ന് പറഞ്ഞ് ശല്യം ചെയ്യുക. ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറയാനൊന്നും അവര്‍ക്ക് കഴിയില്ല. ഫെയ്‌സ്ബുക്കിലും ഫോണിലുമെല്ലാം സന്ദേശങ്ങള്‍ അയച്ച്‌ ഭീഷണി പ്പെടുത്തുകയാണ് രീതി. എന്റെ കൈയില്‍ ഈ അസുഖത്തിനെല്ലാം നല്ല മരുന്നുണ്ട്. അങ്കിളിന് അവകാശവാദം ഉന്നയിച്ച ഒരാള്‍ പറഞ്ഞത് എന്നെ നായകനാക്കി ചെയ്യാനാണ് അയാള്‍ ഉദ്ദേശിച്ചതെന്ന്. എന്നെ നായകനാക്കിയാല്‍ അയാള്‍ കുത്തുപാളയെടുത്തേനേ’- ജോയ് മാത്യു പറഞ്ഞു.

മോഹന്‍ലാലിനോട് ചെയ്തത് തെറ്റ്; വെളിപ്പെടുത്തലുമായി ജയരാജ്‌

shortlink

Related Articles

Post Your Comments


Back to top button