
മുംബൈ: അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ അഗ്നിബാധ. അക്ഷയ് കുമാര്‍ നായകനാകുന്ന കേസരി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ സെറ്റിന്റെ ചില ഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. ആര്‍ക്കും അപകടമില്ല. ചിത്രത്തിലെ യുദ്ധരംഗത്ത് ബോബ് സ്‌ഫോടനം നടക്കുന്നുണ്ട്.
അങ്ങനെ ചിത്രീകരണത്തിന് വേണ്ടി നടത്തിയ ചെറിയ സ്‌ഫോടനമാകാം തീപിടുത്തത്തിന് കാരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അക്ഷയ് കുമാര്‍ സെറ്റില്‍ നിന്ന് പോയതിനു ശേഷമാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ ക്രൂ അംഗങ്ങളില്‍ ചിലര്‍ സെറ്റിലുണ്ടായിരുന്നു. ഹവില്‍ദാര്‍ ഇഷ്‌വാര്‍ സിംഗിനെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments