സിനിമാ മേഖലയില്‍ നിന്നും വീണ്ടും ലൈംഗിക ചൂഷണത്തെക്കുറിച്ചു വെളിപ്പെടുത്തലുമായി നടിമാര്‍ രംഗത്ത്. മാരതി അവാര്‍ഡ് ജേതാവായ ഉഷ ജാദവ് ആണ് തന്റെ അനുഭവം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
”ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സിനിമയുടെ പ്രധാനിയായ ഒരാള്‍ അവസരങ്ങള്‍ക്കായി ചില വിട്ടു വീഴ്ചകള്‍ വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പണമാണോ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അതല്ല നിങ്ങള്‍ സംവിധായകനും നിര്‍മ്മാതാവിനും ചിലപ്പോള്‍ മറ്റു പലര്‍ക്കും ചില അഡ്ജസ്റ്റ്മെന്റുകള്‍ നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. കൂടെ കിടക്കണമെന്ന് തുറന്നു പറഞ്ഞ അയാള്‍ ഇത് ഈ രംഗത്ത് പുതുമയുള്ളത് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയുടെ മായികലോകത്ത് എപ്പോഴും ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ഇരുപത്തിയഞ്ചാം വയസ്സിലാണ് തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത്” ഉഷ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Post Your Comments