GeneralNEWS

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ്‌ നഷ്ടമായതിനു പിന്നില്‍ ഒരേയൊരു കാരണം!

ഇപ്പോള്‍ ലഭിച്ചതില്‍ നിന്നും ഒരു ദേശീയ പുരസ്കാരം കൂടി മമ്മൂട്ടിക്ക് സ്വന്തം പേരില്‍ ചേര്‍ക്കാമായിരുന്നു. ആ അവസരം കളഞ്ഞു കുളിച്ചത് മമ്മൂട്ടി തന്നെയാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ രഘുവരന്‍ ചെയ്ത മജീഷ്യന്റെ കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് മമ്മൂട്ടിക്ക് ആയിരുന്നു. പക്ഷെ മറ്റു ചിത്രങ്ങളുടെ തിരക്ക് ആയതിനാല്‍ മമ്മൂട്ടി ആ വേഷം തിരസ്കരിക്കുകയായിരുന്നു.

1991-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിനായി ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം മത്സരിച്ചത് രഘുവരന്‍ ആയിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രഘുവരനെ പിന്തള്ളി മിഥുന്‍ ചക്രവര്‍ത്തി ആ വര്‍ഷത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഒരു പക്ഷെ മമ്മൂട്ടി ആ കഥാപാത്രം സ്വീകരിച്ചിരുന്നേല്‍ മിഥുന്‍ ചക്രവര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു വേഷമായി ചിലപ്പോള്‍ അത് മാറിയേനെ,അങ്ങനെ എങ്കില്‍ ഒരു ദേശീയ പുരസ്കാരം കൂടി മമ്മൂട്ടിയുടെ വീട്ടില്‍ ഇപ്പോള്‍ തലയെടുപ്പോടെ ഇരുന്നേനെ…

shortlink

Related Articles

Post Your Comments


Back to top button