
നടന് അജിത്തും ശാലിനിയും ദാമ്പത്യത്തിന്റെ വിജയകരമായ പതിനെട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. എന്നാല്‍ ആ ബന്ധത്തിലേയ്ക്ക് നയിക്കാന്‍ കാരണമായത് ഒരു കയ്യബദ്ധമാണെന്ന് നടന് അജിത് പറയുന്നു. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണ് പിന്നീട് പ്രണയം, വിവാഹം എന്നിവയിലേയ്ക്ക് എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും അജിത് വ്യക്തമാക്കിയിട്ടുണ്ട്.
അമര്‍ക്കളത്തില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സംവിധായകന് ശരണ്‍ ഒരുക്കിയ ചിത്രമാണ് അമര്‍ക്കളം. ചിത്രത്തിനായി അആദ്യം സമീപിച്ചപ്പോള്‍ ശാലിനി വേഷം നിരസിച്ചിരുന്നു. പ്ലസ് ടു പരീക്ഷ കാലമായതുകൊണ്ട് അഭിനയിക്കുന്നില്ല എന്നായിരുന്നു ശാലിനിയുടെ തീരുമാനം. എന്നാല്‍ പരീക്ഷ കഴിഞ്ഞു ഷൂട്ടിങ്ങിന് എത്തിയാല്‍ മതിയെന്ന അജിത്തിന്റെ വാക്കുകള്‍ കേട്ടാണ് ശാലിനി ആ ചിത്രത്തിലേയ്ക്ക് എത്തുന്നത്. 2000 ലാണ് ഇരുവരുടെയും വിവാഹം. അഭിനയജീവിതത്തോടു അതോടെ വിടപറഞ്ഞിരിക്കുകയാണ് ശാലിനി. പത്ത് വയസ്സുകാരിയായ അനൗഷ്ക, മൂന്ന് വയസ്സുകാരനായ ആദ്വിക് എന്നിരാണ് മക്കള്‍.
Post Your Comments