ലോക സിനിമയിൽ മുഴുവൻ വലിയ ചർച്ചയായിമാറിയ വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. ഇന്ത്യൻ സിനിമയിലെ പല നായികമാരും ഈ വിഷയത്തിൽ സ്വന്തം അനുഭവം പങ്കുവെച്ചിരുന്നു.
അടുത്തിലെ തെലുങ്കില്‍ ശ്രീറെഡ്ഡി നമേല്‍ വസ്ത്രം വലിച്ചെറിഞ്ഞ് ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് കാസ്റ്റിംഗ് കൗച്ചിങ്ങിനെ ന്യായികരിച്ച് ബോളീവുഡില്‍ നിന്നും പെണ്‍സ്വരം ഉയര്‍ന്നത്. ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാനാണ് കാസ്റ്റിങ്ങ് കൗച്ചിങ്ങ് സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ബോളീവുഡിന്റെ തുടക്കം മുതലേ കാസ്റ്റിങ് കൗച്ച് ഉണ്ട്. നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നത്. അതിനെ പിന്നെങ്ങനെ ലൈംഗിക ചൂഷണമെന്ന് പറയാന്‍ കഴിയുമെന്നാണ് സരോജ് ഖാന്‍ചോദിക്കുന്നത്. ഇവരുടെ വാദത്തെ സംബന്ധിച്ച് പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ സരോജ് മാപ്പ് ചോദിക്കുകയും ചെയ്തു.
Post Your Comments