GeneralMollywoodNEWS

പാസ്‌പോര്‍ട്ട് മറക്കാതിരിക്കാന്‍ മുകേഷ് ചെയ്തതിങ്ങനെ!;സംഭവം ശരിക്കും ഞെട്ടിച്ചു

ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാനിരിക്കവേ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ടു നടന്‍ മുകേഷിന് പറ്റിയ ഒരു അമളിയെക്കുറിച്ച് വ്യക്തമാക്കുകയാണ് മുകേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ ജഗദീഷ്.

“അമേരിക്കന്‍ പര്യടനമായ അക്കരെ അക്കരെ അക്കരെ യില്‍ പോയപ്പോഴാണ് സംഭവം.മുകേഷിന് സ്ഥിരം മറവിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ റൂമില്‍ മറന്നുവെച്ച്‌ വരും. ഒരു ദിവസം മോഹന്‍ലാല്‍, ശ്രീനിവാസന്‍ എല്ലാവരും മുകേഷിനോട് ഒന്നും മറക്കരുതെന്ന് പ്രത്യേകമായി പറഞ്ഞു. പിറ്റേന്ന് വെളുപ്പിന് തന്നെ ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

7മണിക്കായിരുന്നു ഫ്‌ലൈറ്റ്. പകുതി വഴിയെത്തിയപ്പോള്‍ മുകേഷ് തന്റെ ഷൂ മറന്നുവെച്ചെന്ന് പറഞ്ഞു. പരിപാടിയുടെ പ്രൊഡ്യൂസറായ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ ‘അത് കുഴപ്പമില്ല മുകേഷേ, വേറെ ഷൂ വാങ്ങിത്തരാമെ’ന്ന് പറഞ്ഞു. മുകേഷ് പറഞ്ഞു ‘അതല്ല വിജയകുമാറേ പ്രശ്‌നം. മറക്കാതിരിക്കാന്‍ വേണ്ടി ഞാനെന്റെ പാസ്‌പോര്‍ട്ട് ഷൂവിനകത്താണ് വെച്ചത്’ എന്ന്.”

shortlink

Related Articles

Post Your Comments


Back to top button