‘മേഡ് ഇൻ ഇന്ത്യ’ എന്ന ആൽബത്തിലൂടെ നിരവധി പെൺകുട്ടികളുടെ മനം കവർന്ന പുരുഷനാണ് മിലിന്ദ് സോമൻ. സ്വന്തം കാമുകിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതു മുതല്‍ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
ഇതിനെല്ലാം വിരാമമിട്ടുകൊണ്ട് അമ്പത്തിരണ്ടുകാരനായ മിലിന്ദ് ഇരുപത്തിയേഴുകാരിയായ അങ്കിതയെ കഴിഞ്ഞ ദിവസം വിവാഹം കഴിക്കുകയുണ്ടായി.
ഇതോടെ മിലിന്ദിന്റെ മുൻ കാമുകിയും നടിയുമായ ഷഹാന ഗോസ്വാമി പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. മിലിന്ദിന്റെയും അങ്കിതയുടെയും പുതിയ തുടക്കത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും എപ്പോഴത്തേക്കാൾ മിലിന്ദ് സന്തോഷവാനാണെന്നും ഷഹാന പറയുകയുണ്ടായി.
ഗ്ലാമർ വേൾഡിലെ അറിയപ്പെട്ടിരുന്ന പ്രണയജോഡികളായ മിലിന്ദും ഷഹാനയും 2013 ഏപ്രിലിലാണ് വേർപിരിഞ്ഞത്.
Post Your Comments