
“കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് അവളുടെ അച്ഛന് മുകളിലത്തെ നിലയിലെ മുറിയില്‍ കയറ്റി കതകടച്ചു”. പത്താം വയസില്‍ ഏറ്റു വാങ്ങേണ്ടി വന്ന പീഡനത്തെക്കുറിച്ചാണ് പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍.
എയര്‍ ഹോസ്റ്റസായി ജീവിതം ആരംഭിച്ച് മോഡലിങിലും അഭിനയത്തിലും മികവ് തെളിയിച്ച നടി വാണി ഭോജനാണ് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ദൈവ മകള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് വാണി. ഇതിനു ശേഷം ഒരുപാട് ഫാന്‍സ് പേജും വാണിയുടെ പേരില്‍ ഫേസ്ബുക്കില്‍ നിറഞ്ഞിരുന്നു. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡന അനുഭവങ്ങള്‍ മിക്ക നടിമാരും വെളിപ്പടുത്തവേയാണ് വാണിയും തന്റെ അനുഭവം പങ്കു വയ്ച്ചത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയാണ് വെളിപ്പെടുത്തല്‍. തന്റെ സുഹൃത്തിനോട് പോലും ഈ സത്യം ഇത്രയും നാള് പറഞ്ഞിരുന്നില്ലെന്ന് വാണി പറയുന്നു.
Post Your Comments