
നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചതിനു ശേഷമാണ് ബിജു മേനോന്‍ സംയുക്തയെ പ്രണയിച്ച് വിവാഹം ചെയ്തത്.
കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാര്‍ ആയിരുന്നു ഇവര്‍ ഇരുവരും ഒരുമിച്ച അവസാന ചിത്രം. പരസ്പരം മുഖത്തോടു മുഖം നോക്കി അഭിനയിച്ചാല്‍ തങ്ങള്‍ക്ക് ഇരുവര്‍ക്കും ചിരി വരും എന്നായിരുന്നു സംയുക്തയുമായുള്ള അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു മേനോന്‍ മറുപടി നല്‍കിയത്, അതിനാല്‍ തന്നെ ഇനി ഒന്നിച്ചു അഭിനയിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അത് ഒരിക്കലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ വ്യക്തമാക്കി.
Post Your Comments