മുംബൈ : തന്റെ പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയുടെ യാഥാര്‍ത്ഥ്യം ആരാധകരോട് പങ്കുവെക്കാന്‍ ബിഗ് ബോസ് വിജയി ചെയ്തത് കൈവിട്ട കളി. ബിഗ് ബോസ് റിയാലിറ്റി ഷോ താരം ശില്പ ഷിന്‍ഡെയാണ് പ്രചരിക്കുന്ന വീഡിയോ തന്റേതല്ലെന്ന് തെളിയിക്കുന്നതിന് അശ്ലീല വീഡിയോ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകര്‍ ശില്‍പ്പയ്ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
വീഡിയോയുടെ ലിങ്ക് ഉള്‍പ്പെടുത്തി, ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് സത്യവസ്ഥ മനസിലാകുമെന്നും, വേറെ ജോലിയില്ലാത്ത ആളുകളാണ്, മറ്റുള്ളവരുടെ ജീവിതത്തെ ഈ വിധത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ശില്പ ട്വിറ്റില്‍ കുറിച്ചു. ശില്‍പ്പ ഷിന്‍ഡെയുടെ എംഎംഎസ് എന്ന പേരിനൊപ്പം തന്നെയാണ് താരം ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ നിരപരാധിത്വം തെളിയിക്കാന്‍ താരം കാണിച്ച പ്രവര്‍ത്തി തികച്ചു നിലവാരമില്ലാത്തായി പോയി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നിങ്ങളില്‍ നിന്നും ഇത്തരം പ്രവര്‍ത്തികളല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഒരു കൂട്ടം ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ബിഗ് ബോസില്‍ പരാജയപ്പെട്ട ഹിനാ ഖാനും ശില്‍പ്പയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പട്ടേല്‍ കി പഞ്ചാബി ഷാദി എന്ന ചിത്രത്തിലൂടെ ഇവര്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു.
Post Your Comments