Latest NewsTollywood

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അനുഷ്ക ശർമ്മ

മൂഹത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് സിനിമ പ്രവർത്തകർ പ്രതികരിക്കുന്നത് പതിവാണ്. അടുത്തിടെ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമ്മ. പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കുമെന്ന പുതിയ നിയമത്തിന് പിന്തുണ അറിയിക്കുകയാണ് താരം.

Image result for anushka sharma

ഞാന്‍ ആയിരം ശതമാനം ഇതില്‍ യോജിക്കുന്നുവെന്ന് അനുഷ്‌ക മാധ്യമങ്ങളോട് പറഞ്ഞു. കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം എന്നെ മാനസികമായി വേദനിപ്പിച്ചു. ഇപ്പോള്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും വെറുപ്പും സങ്കടവും ആണ്. അനുഷ്‌ക പറഞ്ഞു.

Image result for anushka sharma

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം. 12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ദ്ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം.

shortlink

Related Articles

Post Your Comments


Back to top button