നടിമാര്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണ കഥകള്‍ പലരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും സമാന അനുഭവം തുറന്നു പറഞ്ഞവര്‍ ഏറെയാണ്. സിനിമയില്‍ നിന്ന് തനിക്ക് ഒരിക്കലും അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നു വ്യക്തമാക്കുകയാണ് നടി സുരഭി ലക്ഷ്മി.
നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. ‘ശീലാവതിയും സത്യവതിയുമൊന്നും ചമയുന്നതല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തത് കൊണ്ടായിരിക്കാം അങ്ങനെ. ഇതുവരെ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരഭി വ്യക്തമാക്കി.
Post Your Comments