സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചാല്‍ ആരാധകര്‍ വെറുതെ ഇരിക്കാറില്ലയെന്നതിനു ഒരു ഉദാഹരണം കൂടി. കത്വ പ്രശ്നത്തില്‍ നിശബ്ദത പാലിച്ച ഇതിഹാസ താരം അമിതാഭ് ബച്ചനെ വിമര്‍ശിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണത്തിനു ഇരയാകുകയാണ് നടി പൂജ ഭട്ട്. ”പിങ്ക് എന്ന ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവുന്നില്ല എനിക്ക്. സ്ക്രീനിലെ വസ്തുതകള്‍ യഥാര്‍ഥ ജീവിതത്തിലും പ്രതിഫലിച്ചെങ്കില്‍ എന്നാശിക്കുകയാണ്” എന്നായിരുന്നു പൂജയുടെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ ബച്ചന് ആരാധകര്‍ രംഗത്തെത്തി. അറിയപ്പെടുന്ന മദ്യപാനിയും കാലത്തിനനുസരിച്ച് തല പൊക്കുന്ന കീടവുമായ നിങ്ങള്‍ പബ്ലിസിറ്റിക്കുവേണ്ടി ബച്ചനെപ്പോലൊരു ഇതിഹാസത്തിന്റെ പേര് ഉപയോഗിക്കുകയാണ്-അനുപം മിശ്ര എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ഈ അധിക്ഷേപം കേട്ട് വെറുതെയിരിക്കുകയല്ല താരം ചെയ്തത്. ” അതെ ഞാന്‍ മദ്യപാനത്തില്‍ നിന്ന് തിരിച്ചുവന്ന ആളാണ്. അതില്‍ അഭിമാനമേയുള്ളൂ. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് തുറന്നു പറയാന്‍ മടിയുള്ള രാജ്യത്ത് ഇത് ചര്‍ച്ചയാവട്ടെ. സ്വന്തം അല്പത്തരം തുറന്നുകാണിക്കുന്ന നാണംകെട്ട ഇത്തരക്കാരില്‍ നിന്ന് വഴിമാറി നടക്കുന്നതില്‍ സന്തോഷമേയുള്ളൂ എനിക്ക്”-പൂജ മറുപടി നല്കി കുറിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് പൂജ തന്റെ അമിത മദ്യപാന ശീലത്തില്‍ നിന്നും മുക്തി നേടിയത്.
പരാജയങ്ങള്‍ക്ക് കാരണം തുറന്നു പറഞ്ഞ് നടന് ജയറാം; വീഡിയോ
Post Your Comments