GeneralNEWS

തന്‍റെ വിവാഹത്തില്‍ അച്ഛനും അമ്മയ്ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു; അമൃത സുരേഷ്

നടന്‍ ബാലയും ഗായിക അമൃതയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത ശരിക്കും ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ഇവരുടെ കല്യാണ വാര്‍ത്തയും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്നായിരുന്നു ബാല തന്‍റെ വധുവിനെ കണ്ടെത്തിയത്. ഐഡിയ സ്റ്റാര്‍ സിംഗറിലെ മിന്നും താരമായിരുന്നു അമൃത സുരേഷ്, ബാലയുമായുള്ള പ്രണയവും അതിനു ശേഷമുള്ള വിവാഹവും അമൃതയെ കൂടുതല്‍ ശ്രദ്ധേയയാക്കി.

പ്രതിസന്ധി നിറഞ്ഞ ഒരുപാട് സമയങ്ങളിലൂടെ കടന്നു പോയപ്പോള്‍ അമ്മയായിരുന്നു കരുത്തായാതെന്നും ബാലയുമായുള്ള വിവാഹത്തില്‍ അച്ഛനും അമ്മയ്ക്കും എതിര്‍പ്പ് ഉണ്ടായിരുന്നെന്നും അമൃത പറയുന്നു. എന്റെ നിര്‍ബന്ധമായിരുന്നു എല്ലാം. ആരെയും കുറ്റപ്പെടുത്താനി ല്ലെന്നും, ഒരുപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപകരിച്ചെന്നും അമൃത പറയുന്നു. എന്തടി എന്ന് ഒരുത്തന്‍ ചോദിച്ചാല്‍ എന്താടാ എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യമായെന്നും അമൃത പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button