പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെടുന്നു. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്നും 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളുമെന്നും കമല്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളെ ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യം പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്വം പഠിപ്പിക്കണമെന്നും ഒരു മാധ്യമത്തോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments