Latest NewsTollywood

ആ സമയത്ത് ഞാന്‍ ഡിപ്രഷനിലേക്ക് പോകും, എന്നാൽ നാഗചൈതന്യ അങ്ങനെയല്ല; സാമന്ത

തെന്നിന്ത്യൻ താര ദമ്പതികളായ സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം സിനിമാ ലോകത്ത് വലിയ ആഘോഷമായിരുന്നു. ഇരുവരുടെയും അവധി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും സിനിമയുടെ തിരക്കിലേക്ക് കടന്നു. സമന്ത നായികയായ രാംചരണ്‍ ചിത്രം രംഗസ്ഥലം സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്.

Image result for samantha with her husband

സിനിമയെക്കുറിച്ച് മാത്രമായിരുന്നില്ല, ചായ്‌സാം ബന്ധത്തെക്കുറിച്ചും അവതാരകര്‍ ചോദിച്ചു. പുതിയ പ്രൊജക്ടുകളെക്കുറിച്ചോ സിനിമയെക്കുറിച്ചുള്ള വിവരങ്ങളോ താന്‍ ഭര്‍ത്താവിനൊപ്പം ചര്‍ച്ച നടത്താറില്ലെന്ന് സമന്ത വ്യക്തമാക്കി. അതുപോലെ തന്നെ നാഗചൈതന്യയും ഇക്കാര്യങ്ങള്‍ എന്നോട് പറയാറില്ല.

Image result for samantha with her husband

എന്റെ ഒരു സിനിമ പുറത്തിറങ്ങുകയാണെങ്കില്‍ ആ രാത്രി ഉറക്കം വരാറില്ല. സിനിമ എങ്ങാനും പരാജയപ്പെട്ടാല്‍ ഞാന്‍ ഡിപ്രഷനിലേക്ക് പോകും. പക്ഷേ നാഗചൈതന്യ അങ്ങനെയല്ല. ഒരു സിനിമയ്ക്ക് വേണ്ടി നൂറ് ശതമാനം പ്രവര്‍ത്തിക്കും. ബാക്കി ജനങ്ങളുടെ കയ്യിലാണെന്ന് പറഞ്ഞ് സമാധാനിക്കും. ഇപ്പോള്‍ ഞാനും അത് പിന്തുടരാന്‍ തുടങ്ങി. അതുകൊണ്ട് എന്ത് കാര്യവും കൂളായി എടുക്കാന്‍ ഞാന്‍ പഠിച്ചു. സമന്ത പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button