പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സായി പല്ലവി സെറ്റില്‍ തലവേദന ഉണ്ടാക്കുന്ന നായികയാണെന്നും പ്രചാരണം അടുത്തകാലത്ത് ഉണ്ടായിരുന്നു. സഹതാരങ്ങള്‍ക്ക് നടിയുടെ പെരുമാറ്റം പിടിയ്ക്കുന്നില്ല എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ നാഗ ശൌര്യയും നടിയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. എല്‍. വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. കാരു ഏപ്രില്‍ 27 ന് ദിയ എന്ന പേരില്‍ പുറത്തിറങ്ങുകയാണ്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ സായിയോട് നാഗശൗര്യയുടെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ നടിയുടെ പ്രതികരണം ഇങ്ങനെ … ‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.
ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.
മണിക്കൂറിന് ലക്ഷങ്ങൾ; സായിപല്ലവിയുടെ ഡിമാൻഡ് കേട്ട് അമ്പരന്ന് ആരാധകർ
Post Your Comments