മലയാളികളുടെ സ്വന്തമായ താരമാണ് പൃഥ്വിരാജ് . ചെയ്ത കഥാപാത്രങ്ങൾ കൊണ്ടുതന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ഈ താരം കഴിഞ്ഞ ദിവസം കലാഭവൻ മണിയുടെ നാട്ടിൽ ഒരു ഉദ്ഘാടനത്തിനു പോയി. വേദിയിൽ വെച്ച് പൃഥ്വിയോട് ആരാധകർ ആവശ്യപ്പെട്ടത് രണ്ടുകാര്യങ്ങളാണ്. അത് സ്നേഹപൂർവ്വം താരം ചെയ്തുകൊടുക്കുകയും ചെയ്തു.
പാട്ടു പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി തയാറായി. പിന്നെ ആവശ്യപ്പെട്ടത് കാളിയന് സിനിമയിലെ ഡയലോഗാണ്.
ഡയലോഗ് പറഞ്ഞു തീർത്തപ്പോഴേക്കും ആരാധകർക്കിടയിൽനിന്ന് ആർപ്പുവിളികളും കയ്യടിയും നിറഞ്ഞു. അതുകേട്ട് പൃഥ്വി പറഞ്ഞതിങ്ങനെ ”ഹൊ! എന്റെ ദൈവമേ, ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങുന്ന സിനിമയുടെ ഡയലോഗ് ഇപ്പഴേ ഹിറ്റായി. എന്റെ കരിയറില്‍ ഇതാദ്യത്തെ സംഭവമാ”ണെന്നാണ്.
Post Your Comments