ടെലിവിഷന്‍ രംഗത്തെ ബാലതാരം നന്ദന വർമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട വ്യക്തിയുടെ അമ്മയ്ക്ക് വിളിച്ചത് അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. എന്നാല്‍ തന്നെ വീണ്ടും വിമര്‍ശിക്കുന്നവര്‍ക്ക് നന്ദന വർമ തന്നെ ഫേസ്ബുക്ക് ലൈവില്‍ മറുപടിയുമായി എത്തി.
നന്ദനയുടെ വാക്കുകള്‍ ഇങ്ങനെ.. ‘ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ മോശമായി കമന്റ് ഇട്ടത് എല്ലാവര്ക്കും അറിയാമല്ലോ. പോയി ചേട്ടന്റെ അമ്മയെ വിളിക്കൂ എന്നായിരുന്നു ഇതിന് ഞാൻ നൽകിയ മറുപടി. എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. എങ്കിലും ഞാൻ ആ അമ്മയോട് സോറി പറഞ്ഞ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പിന്നീട് കുറേപേർ എന്നെ വിമർശിച്ച് എത്തി. അങ്ങനെ പറഞ്ഞത് തെറ്റാണ്, അത് പറയാൻ പാടില്ലായിരുന്നു എന്നൊക്കെ.
എനിക്ക് ഇവരോടൊരു കാര്യം ചോദിക്കാനുണ്ട്. ഈ ചേട്ടന്മാർക്കും ഉണ്ടാകില്ലേ ചേച്ചിയും അനിയത്തിമാരും അവരെയാണ് ഇങ്ങനെ വിളിച്ചിരുന്നതെങ്കിൽ നിങ്ങൾ ചിരിച്ചുകൊണ്ട് കയ്യും കെട്ടി ഇരിക്കുമായിരുന്നോ? നിങ്ങൾ പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തുള്ളൂ. അത് തെറ്റാണെന്നും തോന്നുന്നില്ല… പിന്തുണച്ചവരോട് ഒരുപാട് നന്ദി. ഇത്തരക്കാർക്ക് ഇങ്ങനെ മറുപടി കൊടുത്താലേ ഇവരുടെ അസുഖം മാറുകയുള്ളൂ. ഇപ്പോൾ അവനറിയാം ഇങ്ങനെ കമന്റ് പോസ്റ്റ് ചെയ്താൽ ഈ രീതിയിലാകും മറുപടിയെന്ന്. ഇൻസ്റ്റഗ്രാം തന്നെ ഡിആക്ടിേവറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിപ്പോയി.
ലൈവിൽ വരാൻ തന്നെ കാരണം ഇത് ഇത്രയും ചർച്ചയായതുകൊണ്ടാണ്. ആ അമ്മയോട് സോറി പറയുന്നു, എന്നാൽ അവനോട് ഞാൻ സോറി പറയില്ല. ആ സമയത്ത് കമന്റ് കണ്ട് ഒരുപാട് വിഷമം തോന്നി, അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള കമന്റുകൾക്ക് ഇങ്ങനെ തന്നെ മറുപടി നൽകും.’–നന്ദന പറഞ്ഞു.
Post Your Comments