ഇപ്പോൾ ട്രോളുകളുടെ കാലമാണ്. ആരെന്തുപറഞ്ഞാലും അതിനെ ട്രോളാൻ നോക്കിയിരിക്കുകയാണ് ട്രോളന്മാർ. സിനിമാ താരങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയുമാണ് ഏറ്റവും കൂടുതൽ ട്രോളുന്നത്. പലർക്കും സ്വന്തം ട്രോളുകൾ പരിഹാസമായോ നാണക്കേടായോ തോന്നുകയാണ് പതിവ്. എന്നാൽ സ്വന്തം ട്രോളുകളെ ഇഷ്ടപ്പെടുകയാണ് സിനിമ താരം ജോയ് മാത്യു.
ജോയ് മാത്യു കഥയും തിരക്കഥ എഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിള്‍ ഈ മാസം 27ന് തിയേറ്ററുകളില്‍ എത്തും. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. സാധാരണ ജോയ് മാത്യു ചിത്രങ്ങള്‍ കൂടുതല്‍ പബ്ലിസിറ്റി ഉണ്ടാകില്ല. അങ്കിളിനും അതുപോലെയാണ്. കൂടുതല്‍ പ്രൊമോഷന്‍ പരിപാടികളൊന്നും ഉണ്ടായിട്ടില്ല.
ഈ വിഷയത്തെ ചൂണ്ടികാട്ടി ട്രോളര്‍മാര്‍ ജോയ് മാത്യുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ”അങ്കിളിന്റെ പുറകില്‍ ജോയ് മാത്യു എന്നൊരു ഐറ്റം ഉണ്ട്. അങ്ങേര്‍ക്ക് റിലീസിന് മുന്‍പ് കോടികള്‍ മുടക്കി പ്രൊമോഷന്‍ കൊടുക്കുന്ന പതിവ് പണ്ടേ ഇല്ല”. ട്രോളര്‍മാര്‍ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രോളാണെന്ന് ചൂണ്ടികാട്ടി ജോയ്മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ആറ് ഭാഷകളിലേക്ക് അതിലപ്പുറം നിങ്ങളുടെ മനസ്സിലേക്കും അങ്കിള്‍ എത്തുകയാണെന്ന് ജോയ് മാത്യു പറഞ്ഞു.
വയനാട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. മമ്മൂട്ടി ഏറെക്കാലത്തിനു ശേഷമാണ് വയനാട്ടില്‍ സിനിമ ചെയ്യുന്നത്. വയനാടിനോട് പൊതുവേ സിനിമാക്കാര്‍ക്ക് താല്‍പര്യമില്ല. ഭാഗ്യമില്ലാത്ത സ്ഥലമാണെന്ന് പറയും. എന്നാല്‍, ഇപ്പോള്‍ അതില്‍ കാര്യമില്ലെന്ന് മനസിലായി. പടം ഒറ്റ ഷെഡ്യൂള്‍ കൊണ്ട് പൂര്‍ത്തിയാക്കാനായി. അവിടുത്തെ പ്രകൃതിയും മനുഷ്യരുമെല്ലാം അതിന് കൂടെ നിന്നു എന്നു വേണം പറയാന്‍ ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
Post Your Comments