കാശ്മീരില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തി ബോളിവുഡില്‍ നിന്ന് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു, എന്നാല്‍ ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബി ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ബിഗ്ബിയുടെ മൗനത്തെ വിമര്‍ശിച്ച് പൂജ രംഗത്ത് എത്തിയിരുന്നു.
കത്വ വിഷയത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. ഈ വിഷയം അധികം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനോടാണ് താല്‍പര്യം. അത് ചര്‍ച്ച ചെയ്യുന്നത് വല്ലാത്തൊരു കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെയായിരുന്നു പ്രത്യക്ഷമായി പൂജ വിമര്‍ശനം ഉന്നയിച്ചത്.
മുതിര്‍ന്ന താരങ്ങളിലൊരാളായ ബിഗ് ബിയുടെ മൗനം തന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമയില്‍ ചെയ്യുന്നതിന്റെ പകുതി കാര്യങ്ങളെങ്കിലും അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു. പൂജബട്ട് ട്വിറ്ററില്‍ കുറിച്ചു.
അമിതാഭ് ബച്ചന്റെ നിലപാടിനെക്കുറിച്ച് പൂജാ ഭട്ട് പരസ്യമായി വിമര്‍ശിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് പൂജാഭട്ട് അമിതാഭ് ബച്ചനെ വിമര്‍ശിച്ചതെന്നായിരുന്നു ആരാധകരുടെ ആരോപണം. പാനിയായ പൂജ പബ്ലിസിറ്റിക്ക് വേണ്ടി ബിഗ് ബിയെപ്പോലൊരാളെ മോശമായി കാണിക്കുന്നുവെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.
Post Your Comments