മനുഷ്യരില്‍ എല്ലാ രീതിയിലും ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് കണക്ക്. ശാരീരികവും മാനസികവുമായ വേദനകളിലൂടെ കടന്നു പോകുന്ന അവര്‍ അത് ഉളളിലൊളിപ്പിക്കാന്‍ ശ്രമിക്കുന്നതും നാം മനസിലാക്കിയ വസ്തുതയാണ്. കുഞ്ഞിനു ജന്മം നല്‍കുക എന്ന മഹത് കര്‍മ്മം നിര്‍വ്വഹിക്കുന്ന സ്ത്രീ അനുഭവിക്കുന്ന വേദനയാണ് ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന. സന്തോഷത്തിന്‍റെ വേദനയാണത്. എന്നാല്‍
അവരുടെ മനസിനേയും ശരീരത്തെയും മുന്നോട്ടുള്ള ജീവിതത്തെയും ആകെ തളര്‍ത്തുന്ന തീരാ വേദനയാണ് അബോര്‍ഷന്‍. സനേഹ ബന്ധങ്ങള്‍ ഉടലെടുക്കുമ്പോള്‍ മുതല്‍ അവര്‍ വിശ്വാസത്തിന്‍റെ ലോകത്ത് മതിമറന്ന് നല്ലോരു കുടുംബ ജീവിതം സ്വപ്‌നം കാണും…. എന്നാല്‍ അതു ചെന്നെത്തുന്നത് ഒരുപക്ഷേ ദുരന്തത്തിലാകാം. ഈ നടിമാരുടെയും ജീവിത്തില്‍ സംഭവിച്ചത് അതു തന്നെയാണ്.
ജിയാ ഖാന്‍
ബോളിവുഡില്‍ തിളങ്ങി നിന്ന സമയത്താണ് ജിയ ഖാന്‍ ആത്മഹത്യ ചെയ്യുന്നത്. എന്‍റെ കുഞ്ഞിനെ എനിക്ക് അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു എന്ന് ജിയ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത് ഞെട്ടലോടെയാണ് ലോകമറിഞ്ഞത്.
മര്‍ലിന്‍ മണ്‍റോ
29 വയസിനകം 12 അബോര്‍ഷന്‍ !.മര്‍ലിന്‍ മണ്‍റോയുടെ ഫോട്ടോഗ്രാഫറായ മില്‍ട്ടണ്‍ ഗ്രീനിയാണ് തന്‍റെ പുസ്തകത്തിലൂടെ ഈ ഞെട്ടിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. ലോകം ഏറെ ആരാധിച്ച നായികമാരില്‍ പ്രമുഖ സ്ഥാനമമാണ് മര്‍ലിന്‍ മണ്‍റോയ്ക്ക്.
പ്രത്യൂഷ ബാനര്‍ജി
ടിവി താരമായി തിളങ്ങി നിന്ന സമയമാണ് പ്രത്യൂഷ ആത്മഹത്യ ചെയ്തത് . ഇതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ ഗര്‍ഭിണിയായിരുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.
വീണാ മാലിക്ക്
ബിഗ് ബോസ് സീസണ്‍ 5 നു ശേഷമാണ് വീണയുടെ താരമൂല്യം ഏറിയത്. എന്നാല്‍ അവിവാഹിതയായിരുന്ന സമയത്ത് ഇവര്‍ക്ക് അബോര്‍ഷന്‍ നടത്തേണ്ടി വന്നു എന്ന വാര്‍ത്ത ആരാധകരെ ഏറെ വേദനയിലാഴ്ത്തിയിരുന്നു
Post Your Comments