CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

യുവനടിയുടെ ആത്മഹത്യ; അച്ഛന്റെ മൊഴി പുറത്ത്

യുവനടിയും ടെലിഫിലിം സംവിധായികയുമായ യുവതിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കി അച്ഛന്റെ മൊഴി പുറത്ത്. ഇരുപത്തിയെട്ടുകാരിയായ കവിതയാണ് വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മേനിയില്‍ വിജയന്റെ മകളാണ് കവിത. നിലമ്പൂര്‍ മുതീരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജി.എസ്.ടി കാരണമുള്ള സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് അച്ഛന്‍ പറയുന്നു.

കവിതയുടെ പിതാവ് വിജയന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ മകള്‍ ബാംഗ്ലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്താന്‍ ശ്രമിച്ചെന്നും ജി.എസ്.ടി കാരണം തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്നുമാണ് പറഞ്ഞിരിക്കുന്നത്. നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷുമായി രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കവിതയുടെ താമസം.

shortlink

Related Articles

Post Your Comments


Back to top button